ശ്രീനഗർ: ചാരവൃത്തി ആരോപിച്ച് രണ്ട് കശ്‌മീർ സ്വദേശികളെ അറസ്റ്റ് ചെയ്‌തു. നൂർ മുഹമ്മദ് വാനി, ഫിറോസ് അഹമ്മദ് ലോൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ചാര ഏജൻസിയായ റിസർച്ച് ആന്‍റ് അനാലിസിസ് വിങ്ങിന്‍റെ നിർദേശപ്രകാരം ഗിൽഗിത് മേഖലയിലെ നിയന്ത്രണരേഖയിൽ നിന്നാണ് ഇവരെ പിടികൂടിയത്. സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും രണ്ട് വർഷം മുമ്പ് കാണാതായ ഫിറോസിനെക്കുറിച്ച് ഇപ്പോഴാണ് വിവരം ലഭിക്കുന്നതെന്നും ഫിറോസിന്‍റെ സഹോദരൻ സഹൂർ അഹ്മദ് ലോൻ പറഞ്ഞു.
ചാരവൃത്തി ആരോപണം; രണ്ട് കശ്‌മീർ സ്വദേശികൾ അറസ്റ്റിൽ - 'spying'
ബന്ദിപ്പോറ സ്വദേശികളായ നൂർ മുഹമ്മദ് വാനി, ഫിറോസ് അഹമ്മദ് ലോൻ എന്നിവരാണ് അറസ്റ്റിലായത്
2018 ലാണ് ഫിറോസിനെ കാണാതാകുന്നത്. സഹോദരനെ കാണാതായതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് സഹൂർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഫിറോസിന്‍റെ ഫോൺ പരിശോധിച്ചതിനെ തുടർന്ന് നിരവധി പേരെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്‌തു. ഇതിൽ 75 ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്യുന്ന റൂഫ് അഹമ്മദ് എന്നയാളെ കണ്ടെത്തി. റൂഫ് അഹമ്മദ് പൊലീസിന് മുമ്പിൽ കുറ്റം സമ്മതിക്കുകയും തുടർന്ന് ഇവരെ കണ്ടെത്തുകയും ചെയ്‌തു. എന്നാൽ നൂർ മുഹമ്മദ് വാനി തന്‍റെ സ്വദേശിയാണെങ്കിലും ഫിറോസുമായും കുടുംബവുമായും ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും സഹൂർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്‌തിരുന്നു.