ആദിവാസി കോളനിയിൽ പട്ടിണി മരണം; മരണ കാരണം സ്ഥിരീകരിക്കാതെ അധികൃതർ - ഛത്തീസ്‌ഗഢിലെ ഭഗവാൻ കെൻപാറ
മരണകാരണം പട്ടിണി മൂലമാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വനിതാ ശിശു വികസന ഓഫീസർ എസ്.കെ മർകാം മാധ്യമങ്ങളോട് പറഞ്ഞു.
റായ്‌പൂർ:ഛത്തീസ്‌ഗഢിലെ ഭഗവാൻ കെൻപാറ ആദിവാസി കോളനിയിൽ പട്ടിണി മരണം. കൊഡാകു ഗോത്രത്തിൽപെട്ട രണ്ട് വയസുള്ള ആദിവാസി കുട്ടിയാണ് മരിച്ചത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് ഭൂമിയോ റേഷൻ കാർഡോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ഇല്ല. അതേസമയം മരണകാരണം പട്ടിണി മൂലമാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വനിതാ ശിശു വികസന ഓഫീസർ എസ്.കെ മർകാം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കുടുംബത്തിന് റേഷൻ കാർഡ് ലഭിക്കാനുള്ള നടപടികൾക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ സഹായം ലഭിച്ചില്ലെന്ന് പ്രദേശത്തെ സർപഞ്ച് പാർവതി സിംഗ് ആരോപിച്ചു.