കുളുവില്‍ നദിയില്‍ വീണ് വിനോദ സഞ്ചാരിയെ കാണാതായി - ഹിമാചല്‍ പ്രദേശ് പാര്‍വതി നദി
ഹിമാചല്‍ പ്രദേശില്‍ കസോളിലെ പാര്‍വതി നദിയിലാണ് സംഭവം.
കുളുവില്‍ പുഴയില്‍ വീണ് വിനോദ സഞ്ചാരിയെ കാണാതായി
ഷിംല:ഹിമാചല്‍ പ്രദേശില്‍ കസോളിന് സമീപം വിനോദ സഞ്ചാരത്തിനെത്തിയ സ്‌ത്രീയെ നദിയില്‍ കാണാതായി. പാര്‍വതി നദിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന സ്‌ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. നദിയിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കാണാതായ സ്‌ത്രീക്കായുള്ള തെരച്ചില്‍ തുടരുകയാണ്.