ന്യൂഡൽഹി: ഡൽഹിയിൽ അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിൽ ന്യൂ അശോക് നഗറിലാണ് സംഭവം. വീട്ടുജോലിക്കായി വന്ന സ്ത്രീയാണ് ഫ്ലാറ്റിൽ ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
അമ്മയും മകളും ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ - Two women killed in East Delhi
വീട്ടുജോലിക്കായി വന്ന സ്ത്രീയാണ് ഫ്ലാറ്റിൽ ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടത്
ഡൽഹി
ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയിലെ ഉദ്യോഗസ്ഥയായ സുനിത(45), ഹോസ്‌പിറ്റാലിറ്റി മോഖലയിൽ ട്രെയിനിയായി ജോലി ചെയ്യുന്ന വിധവയായിരുന്ന മകൾ സ്‌മൃത(25) എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.