ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ രണ്ട് സ്ത്രീകളെ അക്രമികൾ കൊലപ്പെടുത്തി. ഷൺമുഖതൈയും ബന്ധു ശാന്തിയുമാണ് കൊല്ലപ്പെട്ടത്.
തിരുനെൽവേലിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു - brutally murder
യുവതികൾക്ക് നേരെ ബോംബ് ആക്രമണം നടത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു
![തിരുനെൽവേലിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു ചെന്നൈ തമിഴ്‌നാട് തിരുനെൽവേലി കഴുത്തറുത്ത് കൊന്നു ബോംബ് ആക്രമണം നമ്പിരാജൻ വിവാഹം chennai thirunelveli brutally murder act of revenge](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8953422-386-8953422-1601151290119.jpg)
യുവതികൾക്ക് നേരെ ബോംബ് ആക്രമണം നടത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. നമ്പിരാജൻ എന്നൊരാൾ കുടുംബാങ്ങളെ എതിർത്ത് ഒരു സ്ത്രീയെ വിവാഹം ചെയ്താതാണ് സംഭവത്തിനു പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.
2019 നവംബറിൽ നമ്പിരാജനെ ഭാര്യയുടെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയിരുന്നു. അതിന്‍റെ പ്രതികാര നടപടിയായി ഈ വർഷം മാർച്ചിൽ നമ്പിരാജന്‍റെ ബന്ധുകൾ ഭാര്യയുടെ കുടുംബത്തിലെ ബന്ധുക്കളെ കൊലപ്പെടുത്തിയിരുന്നു. ഇന്നത്തെ സംഭവം കൊലപാതക പരമ്പരയുടെ മൂന്നാമത്തേതാണ്. ഇപ്പോൾ നമ്പിരാജന്‍റെ അമ്മ ഷൺമുഖതൈയും ബന്ധു ശാന്തിയമാണ് കൊപ്പപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തിനായി പൊലീസ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു.