ലക്‌നൗ: മഥുര സന്ദർശിക്കാനെത്തിയ രണ്ട് മൗറീഷ്യന്‍ പൗരന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇവർ സന്ദർശിച്ച സ്ഥലങ്ങൾ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ആനന്ദ് വാതിക വൃന്ദാവന്‍റെ ഒരു കിലോമീറ്റർ ചുറ്റളവ് സീൽ ചെയ്‌തു. വീടുകൾ തോറും സർവേ ആരംഭിച്ചു. ഹോട്ട്സ്പോട്ട് പ്രദേശത്ത് ജനങ്ങളുടെ സഞ്ചാരം, കടകളുടെ പ്രവർത്തനം, സ്വകാര്യ, സർക്കാർ ഓഫീസുകളുടെ പ്രവർത്തനം എന്നിവ അനുവദിക്കില്ലെന്ന് ജില്ലാ മജിസ്‌ട്രറ്റ് സർവാഗ്യ റാം മിശ്ര പറഞ്ഞു.
മഥുരയിൽ രണ്ട് മൗറീഷ്യന്‍ പൗരന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ജില്ലാ മജിസ്‌ട്രറ്റ് സവാഗ്‌യ റാം മിശ്ര
ഇവർ സന്ദർശിച്ച ആനന്ദ് വാതിക വൃന്ദാവന്‍റെ ഒരു കിലോമീറ്റർ ചുറ്റളവ് സീൽ ചെയ്‌തു. മഥുരയിലെ കൊവിഡ് ബാധിതരുടെ എണ്ണം 32 ആയി ഉയർന്നു.
മഥുരയിൽ രണ്ട് മൗറീഷ്യന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകൾ തൃപ്‌തികരമാണെന്നും, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും റാം മിശ്ര അറിയിച്ചു. ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ അവശ്യസാധനങ്ങളുടെ വിതരണം തൃപ്‌തികരമാണെന്നും, മഥുരയിലെ കൊവിഡ് ബാധിതരുടെ എണ്ണം 32 ആയി ഉയർന്നതായും അദ്ദേഹം അറിയിച്ചു.