കേരളം

kerala

ETV Bharat / bharat

രണ്ട് ഗ്രാമങ്ങൾ ഒന്നായി ചിന്തിച്ചു; പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞ് അരയും കേരവും - ജലസംരക്ഷണം

എല്ലാ വ്യാഴാഴ്‌ചയും പഞ്ചായത്ത് യോഗം നടത്തുകയും ഗ്രാമത്തിലെ ജീവിതനിലവാരം ഉയർത്താനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്യുമെന്ന് ഗ്രാമത്തലവൻ ഗോപാൽ ബേദിയ പറഞ്ഞു. പരിസ്ഥിതിക്കും മൃഗങ്ങൾക്കും ഏറെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കിനെ തുരത്താനുള്ള തീരുമാനവും ഇത്തരത്തിൽ സംഘടിപ്പിച്ച യോഗത്തിൽ നിന്ന് ഉണ്ടായതാണെന്നും ഗോപാൽ ബേദിയ കൂട്ടിച്ചേർത്തു

ഝാർഗണ്ഡിലെ രണ്ട് ഗ്രാമങ്ങൾ  പ്ലാസ്റ്റിക് മുക്ത നാട്  Two villages in Jharkhand  free of plastic  അര, കേരം  ജലസംരക്ഷണം  ഝാർഗണ്ഡിലെ ഒർമാഞ്ചി
ഗ്രാമങ്ങൾ

By

Published : Jan 17, 2020, 8:12 AM IST

Updated : Jan 17, 2020, 9:22 AM IST

റാഞ്ചി: ജലസംരക്ഷണത്തിൽ രാജ്യത്തിന് മാതൃകയായ രണ്ട് ഗ്രാമങ്ങൾ. ഇപ്പോഴിതാ അവർ പ്ലാസ്റ്റിക്കിനോടും വിടപറയുകയാണ്. ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയുള്ള ഒർമാഞ്ചി ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളാണ് അര, കേരം എന്നിവ. പ്രധാനമന്ത്രിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ശേഷം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്നും നാടിനെ മുക്തമാക്കാനാണ് ഇവർ ശ്രമിക്കുന്നത്.

പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞ് അരയും കേരവും

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഗ്രാമവാസികൾക്കായി ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും പ്ലാസ്റ്റിക് നിബന്ധനകൾ ലംഘിക്കുന്നവരിൽ പിഴ ചുമത്താനും ആരംഭിച്ചു. ഞങ്ങൾ എവിടെ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടില്ല. എല്ലാ വ്യാഴാഴ്‌ചയും പഞ്ചായത്ത് യോഗം നടത്തുകയും ഗ്രാമത്തിലെ ജീവിതനിലവാരം ഉയർത്താനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്യുമെന്ന് ഗ്രാമത്തലവൻ ഗോപാൽ ബേദിയ പറഞ്ഞു. പരിസ്ഥിതിക്കും മൃഗങ്ങൾക്കും ഏറെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കിനെ തുരത്താനുള്ള തീരുമാനവും ഇത്തരത്തിൽ സംഘടിപ്പിച്ച യോഗത്തിൽ നിന്ന് ഉണ്ടായതാണെന്നും ഗോപാൽ ബേദിയ കൂട്ടിച്ചേർത്തു. പ്ലാസ്റ്റിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് ആദ്യ തവണ 150 രൂപ പിഴയാണെങ്കിൽ ആവർത്തിച്ചാൽ പഴ 500 രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കി തുണി സഞ്ചികൾ ഉപയോഗിക്കാൻ ഗ്രാമവാസികൾ ശ്രമം തുടങ്ങി. മരവും കടലാസും ഇരുമ്പുമെല്ലാം നശിച്ചുപോകുമെങ്കിലും പ്ലാസ്റ്റിക് നമ്മെ നശിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞതായി അരം പ്രദേശവാസി ബാബു രാം ഗോപ് ഇടിവി ഭാരതിനോട് പറഞ്ഞു. വിൽപനക്കാർ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ നിർബന്ധിക്കാറുണ്ടെങ്കിലും തങ്ങൾ വിസമ്മതിക്കുകയാണെന്ന് ഗ്രാമവാസിയായ രാജമണി ദേവി പറഞ്ഞു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം പ്ലാസ്റ്റിക് മുക്തമാക്കണമെന്ന് ആഹ്വാനം ചെയ്‌തതിന് വളരെ മുമ്പ് തന്നെ അര, കേരം ഗ്രാമങ്ങളിൽ പ്ലാസ്റ്റിക് മുക്ത പരിപാടികൾ ആരംഭിച്ചുകഴിഞ്ഞിരുന്നു.

Last Updated : Jan 17, 2020, 9:22 AM IST

ABOUT THE AUTHOR

...view details