മഹാരാഷ്ട്രയിൽ നക്‌സലുകൾ രണ്ട് പേരെ കൊലപ്പെടുത്തി - Maharashtra police
പുരസ്ലഗോണ്ടി ഗ്രാമത്തിലാണ് നക്സലുകള്‍ രണ്ട് പേരെ കൊലപ്പെടുത്തിയത്; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ നക്‌സൽ അനുഭാവിയെന്നും പൊലീസ്
മുംബൈ:ഗഡ്‌ചിരോലി ജില്ലയിലെ ഗ്രാമത്തിൽ നക്‌സലുകൾ രണ്ടുപേരെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഞായറാഴ്‌ച രാത്രി നാഗ്‌പൂരിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള പുരസ്ലഗോണ്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രാഥമിക വിവരം അനുസരിച്ച് കൊല്ലപ്പെട്ട മാസോ പുങ്കതി (55), ഇഷി മെഹ്‌റാം (52) എന്നിവർ ഗഡ്‌ചിരോലിയിലെ സൂരജ്‌ഗഡ് ഖനികളിൽ ജോലി ചെയ്യുകയായിരുന്നു. ഇത് നക്‌സലുകളെ ചൊടിപ്പിച്ചെന്നും അതാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. പുങ്കതി ഒരു നക്‌സൽ അനുഭാവിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.