ഛണ്ഡിഗഡ്:ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ രണ്ട് തടവുകാരെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. സുനിൽ കുമാർ (31), രാം ദാസ് (35) എന്നിവരാണ് മരിച്ചത്. ഇവര്‍ സെല്ലിനുള്ളില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നെന്ന് ജയിൽ അധികൃതർ പറഞ്ഞു.
ഹരിയാനയില്‍ രണ്ട് തടവുകാർ ആത്മഹത്യ ചെയ്‌ത നിലയില്‍ - അംബാല ജയില്‍
ഇരുവരും സെല്ലിനുള്ളില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു.
ഹരിയാനയിലെ ജയിലിൽ രണ്ട് തടവുകാർ ആത്മഹത്യ ചെയ്‌ത നിലയില്‍
മൃതദേഹങ്ങൾ അംബാലയിലെ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അംബാല സെൻട്രൽ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് വിശാൽ ചിബാർ പറഞ്ഞു.