ശ്രീനഗര്‍: കശ്‌മീരിലെ ഷിര്‍മാളിലുണ്ടായ ഭീകരാക്രമണത്തില്‍ ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ടു. രാജസ്ഥാന്‍ സ്വദേശിയായ ഷെറിഫ് ഖാനാണ് വെടിയേറ്റ് മരിച്ചത്. ലോറിയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന ആളെ രണ്ട് പേരടങ്ങുന്ന തീവ്രവാദി സംഘം ക്രൂരമായി മര്‍ദിച്ചു. തീവ്രവാദികളില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു.
കശ്‌മീരില്‍ ഭീകരാക്രമണം; ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ടു - കശ്‌മീരില്‍ ഭീകരാക്രമണം
ഷിര്‍മാളിലുണ്ടായ ആക്രമണത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ ഷെറിഫ് ഖാനാണ് വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആളെ ക്രൂരമായി മര്‍ദിച്ചു.
കശ്‌മീരില്‍ ഭീകരാക്രമണം: ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ടു
അക്രമികള്‍ക്കായി സൈന്യവും പൊലീസും പ്രദേശത്ത് പരിശോധന ശക്തമാക്കി. അതിര്‍ത്തി കടന്ന് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതിനുശേഷം അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കശ്‌മീരില്‍ ആക്രമണം ഉണ്ടായത്.