ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ട് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ഒരാളെ അറസ്റ്റ് ചെയ്‌തതായും സൈന്യം അറിയിച്ചു. പൂഞ്ചിൽ സൈന്യം നടത്തിയ തെരച്ചിലിനിടെ രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെയാണ് സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത പത്രസമ്മേളനത്തിൽ പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വിവേക് ഗുപ്തയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ജമ്മു കശ്‌മീരിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു - terrorist
ജമ്മു കശ്‌മീരിലെ പൂഞ്ച് സെക്ടറിലാണ് സംഭവം. ഒരാളെ അറസ്റ്റ് ചെയ്തു
ജമ്മു കശ്‌മീരിൽ രണ്ട് തീവ്രവാദികളെ സൈന്യം വെടിവച്ചു കൊന്നു
കൊല്ലപ്പെട്ടവരില്‍ നിന്നും “രണ്ട് എകെ -47, ആറ് എകെ -47 മാഗസിനുകൾ, 300 എകെ -47 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ (യുബിജിഎൽ), ഒരു സാറ്റ്ഫോൺ, 12 ഗ്രനേഡുകൾ, 300 സ്‌ഫോടകവസ്തുക്കൾ, മൂന്ന് മൊബൈൽ, 26,000 രൂപ എന്നിവ തീവ്രവാദികളിൽ നിന്ന് കണ്ടെടുത്തതായും സൈന്യം അറിയിച്ചു.