ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു - Ganga
ബുധനാഴ്ച പുലർച്ചെ മജാവ പ്രദേശത്താണ് സംഭവം. നീരജ് (15), ആശിഷ് (18) എന്നിവരാണ് മരിച്ചത്

ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ കൗമാരക്കാർ മുങ്ങിമരിച്ചു
ലഖ്‌നൗ:ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ കൗമാരക്കാർ മുങ്ങിമരിച്ചു. ബുധനാഴ്ച പുലർച്ചെ മജാവ പ്രദേശത്താണ് സംഭവം. നീരജ് (15), ആശിഷ് (18) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. നദിയുടെ ആഴമേറിയ ഭാഗത്തേക്ക് നീന്തിയ രണ്ട് പേരും മുങ്ങി മരിക്കുകയായിരുന്നു. മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.