കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ - arrest
ഷൌകത്ത് മിർ, ഷൌകത്ത് യാറ്റൂ എന്നിവരാണ് പിടിയിലായത്
കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നും രണ്ട് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പട്ടാൻ ടൗണിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഷൌകത്ത് മിർ, ഷൌകത്ത് യാറ്റൂ എന്നീ ഭീകരർ അറസ്റ്റിലായത്. ഇവരിൽ നിന്നും തോക്ക്, ഗ്രനേഡ്, വെടിമരുന്ന് എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.