ന്യൂഡല്‍ഹി : തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നവാഡ സ്വദേശി പര്‍വീണ്‍ ഗെലോട്ട്, വികാസ് ദലാല്‍ എന്നിവരാണ് മരിച്ചത്. ദ്വാരക മോര്‍ മെട്രോസ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. കാറിലെത്തിയ മൂവര്‍ സംഘം ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തി വെടിവെയ്ക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തിരക്കേറിയ റോഡില്‍ 15 തവണ സംഘം വെടിയുതിര്‍ത്തു.
ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ; രണ്ട് പേര്‍ കൊല്ലപ്പെട്ടു - മെട്രോസ്റ്റേഷന്‍
നവാഡ സ്വദേശി പര്‍വീണ്‍ ഗെലോട്ട്, വികാസ് ദലാല്‍ എന്നിവരാണ് മരിച്ചത്. ദ്വാരക മോര്‍ മെട്രോസ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്
ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ; രണ്ട് പേര്‍ കൊല്ലപ്പെട്ടു
കൃത്യം നടത്തിയ ശേഷം കാറില്‍ രക്ഷപ്പെടുന്ന കൊലയാളികളുടെ ദൃശ്യങ്ങള്‍ പൊലീസ് സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. കൊലയാളികളെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട പര്‍വീണും വികാസും കൊലപാതകം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ്. വസ്തു തകര്‍ക്കവുമായി ബന്ധപ്പെട്ട് ഇരു കൂട്ടര്‍ക്കും തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.