ജയ്പൂർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രാജസ്ഥാനിലെ ചുരു ജില്ലയിലെ ദാവൂദ്‌സർ ഗ്രാമത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ പവൻ കൂട്ടുകാർക്കൊപ്പം സമീപത്തെ പെൺകുട്ടികളുടെ വീട്ടിലേക്ക് പോവുകയും 17ഉം 14ഉം വയസുകാരായ ഇരുവരെയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ - ചുരു കൂട്ടബലാത്സംഗം
പെൺകുട്ടികളുടെ പിതാവിന്‍റെ പരാതിയിൽ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
gang
കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തുകയും പ്രതികളെ പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. പെൺകുട്ടികളുടെ പിതാവിന്‍റെ പരാതിയിൽ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പെൺകുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.