ഫുൾബാനി (ഒഡീഷ): മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്ന അക്രമികൾ സർപഞ്ചിന്‍റെ മകൻ ഉൾപ്പെടെ രണ്ട് പേരെ വെടിവച്ചുകൊന്നു. പൊലീസിന് വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഒഡീഷയിലെ കാന്ധമാൽ ജില്ലയിലുള്ള ഭണ്ഡാരംഗി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഗുച്ചഗുഡ ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി ആക്രമണം നടന്നത്.
ഒഡീഷയില്‍ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം
ഒഡീഷയിലെ കാന്ധമാൽ ജില്ലയിലുള്ള ഭണ്ഡാരംഗി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഗുച്ചഗുഡ ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി ആക്രമണം നടന്നത്.
സർപഞ്ചിന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇരുപതോളം അക്രമികൾ സര്‍പഞ്ചിന്‍റെ മകനെ വീട്ടിൽ നിന്ന് പുറത്തെത്തിച്ച ശേഷം ആക്രമിക്കുകയായിരുന്നു. ഇതേ ഗ്രാമത്തിലെ ഹേമന്ത് പത്ര എന്ന വ്യക്തിയെയും അക്രമികൾ വെടിവച്ചു കൊന്നു.
നിയമവിരുദ്ധ സി.പി.ഐയുടെ (മാവോയിസ്റ്റ്) ബൻസാധാര-ഗുംസാർ-നാഗബാലി ഡിവിഷനിലെ അംഗങ്ങളാകാം അക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ പൊലീസിന് വിവരം നല്‍കിയവര്‍ 15 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന പോസ്റ്റര്‍ മാവോയിസ്റ്റുകള്‍ ഗ്രാമങ്ങളില്‍ പതിപ്പിച്ചിരുന്നു.