ബെംഗളൂരു: രാമനഗര ജില്ലാ ജയിലിലെ രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നിയന്ത്രണ മേഖലയായി രേഖപ്പെടുത്തിയ പടയാരനപുരയില്‍ നിന്നാണ് അറസ്റ്റ് ചെയ്‌ത ഇവരെ ഏപ്രില്‍ 20നാണ് ജില്ലാ ജയിലിലേക്ക് മാറ്റിയത്. ഇവർക്കൊപ്പം 119 പേരെയും അറസ്റ്റ് ചെയ്തിരുന്നു.ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് അറസ്റ്റ് . എല്ലാവരേയും ഒരു സെല്ലിലാണ് അടച്ചിരുന്നത്.അതിനാല്‍ മറ്റുള്ളവരെ ഐസൊലേറ്റ് ചെയ്‌തു.
കർണാടക ജയിലില്‍ രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
നിയന്ത്രണ മേഖലയായി രേഖപ്പെടുത്തിയ പടയാരനപുരയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
കർണാടക ജയിലിലെ രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
രോഗം ബാധിച്ചവരെ വിക്‌റ്റോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ കുമാരസ്വാമിയുടെ മണ്ഡലം കൂടിയാണ് രാമനഗര. പ്രദേശം ഗ്രീന്‍ സോണ്‍ മേഖലയായതിനാല്‍ ഇവര്‍ക്ക് ജയിലില്‍ തന്നെ ചികിത്സ സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.