ബംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ രണ്ട് പേര്‍ക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചു. പതിനെട്ടും അറുപതും വയസുള്ള രണ്ട് പേരിലാണ് പനി സ്ഥിരീകരിച്ചതെന്ന് വൈറല്‍ ഡയഗനോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്‌ടര്‍ എസ്‌കെ കിരൺ വ്യക്തമാക്കി. രോഗികളുടെ വിവരങ്ങൾ പുറത്ത് വിടാനാകില്ല. കുരങ്ങ് പനിയുടെ പ്രതിരോധത്തിനായി ഗ്രാമത്തിലെ ജനങ്ങൾക്ക് വാക്‌സിന്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും കിരൺ വ്യക്തമാക്കി.
കര്‍ണാടകയിലെ ഷിമോഗയില്‍ രണ്ട് പേര്‍ക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചു - കര്‍ണാടകയില്‍ ഷിമോഗയില്‍ രണ്ട് പേര്‍ക്ക് കുരങ്ങ് പനി സ്ഥിതീകരിച്ചു
പതിനെട്ടും അറുപതും വയസുള്ള രണ്ട് പേരിലാണ് പനി സ്ഥിരീകരിച്ചതെന്ന് വൈറല്‍ ഡയഗനോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്‌ടര്‍ എസ്‌കെ കിരൺ വ്യക്തമാക്കി
കര്‍ണാടകയില്‍ ഷിമോഗയില്‍ രണ്ട് പേര്‍ക്ക് കുരങ്ങ് പനി സ്ഥിതീകരിച്ചു
2019ല്‍ ഇവിടെ കുരങ്ങ് പനിയെ തുടര്‍ന്ന് 23 പേര്‍ മരിച്ചിരുന്നു. കൂടാതെ 400 പേര്‍ക്ക് പനി ബാധിക്കുകയും ചെയ്‌തു. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കവും കൊതുകുമാണ് പനി മനുഷ്യനിലേക്ക് പടരാനുള്ള പ്രധാന കാരണം. പനിയും ശരീര വേദനയുമാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ.