കേരളം

kerala

ETV Bharat / bharat

അസമിൽ രണ്ട് പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു - COVID-19 in Assam

രോഗം ഭേദമായവരെ 14 ദിവസത്തേക്ക് ക്വാറന്‍റൈനിൽ താമസിപ്പിക്കും

Two persons recover from COVID-19 in Assam  COVID-19 in Assam  കൊവിഡ് ഭേദമായി ആശുപത്രി വിട്ടു
രണ്ട് പേര്‍ക്ക് കൊവിഡ് ഭേദമായി

By

Published : Apr 16, 2020, 12:05 AM IST

ഗുവാഹത്തി:അസമിൽ രണ്ട് പേര്‍ കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വസർമ്മ. തുടര്‍ച്ചയായി നടത്തിയ കൊവിഡ് പരിശോധനഫലങ്ങൾ നെഗറ്റീവ് ആയതിനാലാണ് ഇവരെ സോനാപൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഇന്ന് വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്തത്.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരം രോഗം ഭേദമായവരെ 14 ദിവസത്തേക്ക് ക്വാറന്‍റൈനിൽ താമസിപ്പിക്കും. ജാഗിരോഡ് പേപ്പർ മില്ലിന്‍റെ ഗസ്റ്റ് ഹൗസിലാണ് ഇവരെ പാർപ്പിക്കുക. അതേസമയം, അസമിൽ കൊവിഡ് രോഗിയുടെ ഭാര്യക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി.

ABOUT THE AUTHOR

...view details