ബിഹാറില്‍ പ്രദേശവാസികളെ ആക്രമിച്ച പുലിയെ പിടികൂടി - പുലിയെ പിടികൂടി
വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് പുലിയെ പിടികൂടിയത്
ബിഹാറില്‍ പ്രദേശവാസികളെ ആക്രമിച്ച പുലിയെ പിടികൂടി
ഹാജിപൂര്‍: ബിഹാറിലെ വൈശാലി ജില്ലയിലെ ബലുഹ ബസന്ത് പ്രദേശത്തിറങ്ങിയ പുലിയെ വനം വകുപ്പ് പിടികൂടി. ചൊവ്വാഴ്‌ച വൈകുന്നേരം പ്രദേശവാസികളെ ആക്രമിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് പുലിയെ പിടികൂടിയത്. ആറ് ഏഴ് മണിക്കൂര്‍ നടത്തിയ സാഹസിക ശ്രമത്തിനെടുവിലാണ് പുലിയെ പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയുടെ ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു.