കേരളം

kerala

ETV Bharat / bharat

സ്‌പൈസ് ജെറ്റ് എയർലൈൻസിലെ രണ്ട് യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - സ്‌പൈസ് ജെറ്റ് എയർലൈൻസ്

മെയ് 25 ന് ഡൽഹി വഴി അഹമ്മദാബാദിൽ നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്ത രണ്ട് പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ലാൻഡിംഗിന് ശേഷം ഗുവാഹത്തിയിൽ യാത്രക്കാർക്ക് പരിശോധനകൾ നടത്തിയിരുന്നു.

COVID 19 Spicejet Passengers Flight Coronavirus Guwahati Ahmedabad Positive Case ന്യൂഡൽഹി സ്‌പൈസ് ജെറ്റ് എയർലൈൻസ് കൊവിഡ് 19
സ്‌പൈസ് ജെറ്റ് എയർലൈൻസിലെ രണ്ട് യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 28, 2020, 10:59 AM IST

ന്യൂഡൽഹി:സ്‌പൈസ് ജെറ്റ് എയർലൈൻസിലെ രണ്ട് യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 25 ന് ഡൽഹി വഴി അഹമ്മദാബാദിൽ നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്ത രണ്ട് പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ലാൻഡിംഗിന് ശേഷം ഗുവാഹത്തിയിൽ യാത്രക്കാർക്ക് വൈറസ് പരിശോധനകൾ നടത്തിയിരുന്നു. പരിശോധന റിപ്പോർട്ടുകൾ മെയ് 27 നാണ് ലഭിച്ചതെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. തുടർന്ന് ഓപ്പറേറ്റിങ് ക്രൂവിന് ക്വാറന്‍റൈൻ ഏർപ്പെടുത്തി.

സർക്കാർ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് എയർലൈൻ അറിയിച്ചു. എല്ലാ യാത്രക്കാർക്കും ഫെയ്‌സ് മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ എയർലൈൻ നൽകുന്നുണ്ട്.

ABOUT THE AUTHOR

...view details