കേരളം

kerala

ETV Bharat / bharat

യുകെയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് - COVID-19

ഇന്നലെ ലണ്ടനില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ രണ്ട് യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല

യുകെയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ്  കൊവിഡ് 19  കൊല്‍ക്കത്ത  കൊറോണ വൈറസ്  Two passengers from UK test positive for COVID-19  Kolkata  COVID-19  corona virus
യുകെയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ്

By

Published : Dec 22, 2020, 3:42 PM IST

കൊല്‍ക്കത്ത: യുകെയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ലണ്ടനില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ വിമാനത്തിലെ രണ്ട് യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലാക്കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. യുകെയില്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം മുതല്‍ ഡിസംബര്‍ 31 വരെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

വിമാനത്തില്‍ 222 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് യാത്രക്കാര്‍ക്കും ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗം വ്യക്തമാക്കി. യുകെയില്‍ നിന്നും എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് സര്‍ക്കാറിന്‍റെ കീഴില്‍ ക്വാറന്‍റൈയിന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് നെഗറ്റീവായവര്‍ ഏഴ് ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details