ന്യൂഡല്‍ഹി: പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന് പാകിസ്ഥാന്‍ ആര്‍മിയുടെ ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം) നടപടിക്കെതിരെ ഇന്ത്യൻ സൈന്യത്തിന്‍റെ തിരിച്ചടി. ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്ഥാന്‍ എസ്എസ്ജി സ്പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ് കമാന്‍ഡോകളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു.
അതിർത്തിയില്‍ ഇന്ത്യൻ തിരിച്ചടി; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു - latest indian army
പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന് പാകിസ്ഥാന്‍ ആര്‍മിയും ഇന്ത്യന്‍ സൈന്യവും നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്ഥാന്‍ എസ്‌എസ്ജി കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു.
ഇന്ത്യന്‍ സൈന്യവും പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാന്‍ സ്പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പും ആര്‍മി റെഗുലര്‍മാരും സുന്ദര്‍ബനി സെക്ടറിലെ നാഥുവാ കാ ടിബയില്‍ ആക്രമണം നടത്തിയപ്പോഴാണ് സംഭവം. ജാഗ്രതയിലിരുന്ന ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈനികന്‍ സുഖ്‌വിന്ദര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍റെ ഇത്തരം ശ്രമങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയിലാണ്.