ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് തീരത്ത് ഹരമി നല്ലയിൽ നിന്ന് രണ്ട് പാക് ബോട്ടുകൾ പിടിച്ചെടുത്തു. ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് രണ്ട് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തത്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും നുഴഞ്ഞുകയറ്റ ശ്രമമല്ലെന്നുമാണ് റിപ്പോര്‍ട്ട്. കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു
കച്ച് തീരത്ത് പാകിസ്ഥാൻ ബോട്ടുകൾ പിടിച്ചെടുത്തു - കച്ച് തീരത്ത് പാകിസ്ഥാൻ ബോട്ടുകൾ പിടിച്ചെടുത്തു
ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് രണ്ട് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തത്.

പ്രതീകാത്മക ചിത്രം
ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഹരമി നല്ലയെന്ന സ്ഥലത്താണ് ബോട്ട് കണ്ടെത്തിയത്. പാക്കിസ്ഥാനില്‍ നിന്ന് വളരെ വേഗം ഇന്ത്യയിലെത്താനുള്ള ജലപാതയാണ് ഹരമി നല്ല. ഭൂപ്രകൃതിയിലെ പ്രത്യേകതകള്‍ കൊണ്ട് ഈ മേഖലയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയുകയെന്നത് സുരക്ഷാ സേനക്ക് കനത്ത വെല്ലുവിളിയാണ്
TAGGED:
pak baot gujarat