ലഖ്‌നൗ: കാൺപൂരിൽ കനത്ത മഴയിൽ നാല് നില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണ് സ്ത്രീയും മകളും മരിച്ചു. മുഗഞ്ച് പ്രദേശത്ത് വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. 100 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.
യുപിയിൽ ബഹുനില കെട്ടിടം തകർന്ന് രണ്ട് മരണം - യുപിയിൽ ബഹുനില കെട്ടിടം തകർന്ന് രണ്ട് മരണം
100 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. മുഗഞ്ച് പ്രദേശത്ത് വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
യുപി
അഗ്നിശമന സേന, പൊലീസ്, നഗർ നിഗം, എസ്ഡിആർഎഫ്, സിവിൽ അഡ്മിനിസ്ട്രേഷൻ അംഗങ്ങൾ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഞ്ച് മണിക്കൂറെടുത്താണ് കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്.
മരിച്ച സ്ത്രീയും മകളും കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ താമസക്കാരായിരുന്നു. കനത്ത മഴയെത്തുടർന്ന് കെട്ടിടത്തിൽ വിള്ളലുകൾ വന്നപ്പോൾ മറ്റ് താമസക്കാർ മാറിത്താമസിച്ചിരുന്നു.