ചണ്ഡീഗഡില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - chadigarh
സമ്പർക്കത്തിലൂടെയാണ് ഇരുവര്‍ക്കും രോഗം പകര്‍ന്നത്
ചണ്ഡീഗഡില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ചണ്ഡീഗഡ്: പഞ്ചാബിന്‍റെ തലസ്ഥാനമായ ചണ്ഡീഗഡില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചണ്ഡീഗഡിലെ ബാപു ധാം കോളനിവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ചണ്ഡീഗഡില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 291 ആയി. നിലവില്‍ 88 പേരാണ് ചികിത്സയില്‍ കഴിയുന്നത്.