മുംബൈ: ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി. മുകുന്ദ് നഗർ പ്രദേശത്തെ 25 കാരനും ധൻവാഡ ചാവലിൽ നിന്നുള്ള 35 വയസുകാരനുമാണ് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നേരത്തേ രോഗം സ്ഥിരീകരിച്ച 45 കാരനായ മുകുന്ദ് നഗർ സ്വദേശിയുടെ ആരോഗ്യ നില മോശയമായി തുടരുകയാണ്.
ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 - tally rises to 9
ധാരാവിയിൽ രോഗ ബാധിതരുടെ എണ്ണം ഒമ്പതായി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നാണ് ധാരാവി. 15 ലക്ഷത്തിലധികം ആളുകളാണ് ഇവിടെ തിങ്ങിപാർക്കുന്നത്.
![ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 ധാരാവി വീണ്ടും കൊവിഡ് 19 ധാരാവിയിൽ രണ്ടാൾക്ക് കൂടി കൊവിഡ് 19 COVID-19 cases in Dharavi tally rises to 9 Two new COVID-19 cases in Dharavi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6707285-373-6707285-1586325771922.jpg)
ധാരാവിയിൽ രണ്ടാൾക്ക് കൂടി കൊവിഡ് 19
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത ധൻവാഡ ചാവലിൽ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രോട്ടോക്കോൾ പ്രകാരം ഈ പ്രദേശം സീൽ ചെയ്യുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നാണ് ധാരാവി. 15 ലക്ഷത്തിലധികം ആളുകളാണ് ഇവിടെ തിങ്ങിപാർക്കുന്നത്.