തെലങ്കാനയിൽ രണ്ട് നക്‌സലുകൾ അറസ്‌റ്റിൽ - തെലങ്കാന
മഡവി മംഗളു അഥവാ ജിലാലു (35), മഡകം ദേശി (20) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്
ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രദ്രി കോതഗുഡെം ജില്ലയിൽ നടന്ന തിരച്ചിലിൽ രണ്ട് നക്സലുകൾ അറസ്‌റ്റിലായി. ജില്ലയിൽ നക്സലുകളുടെ സാന്നിധ്യം മനസിലാക്കി നടത്തിയ തിരച്ചിലിലാണ് രണ്ട് നക്സലുകൾ അറസ്‌റ്റിലായതെന്ന് ജില്ല പൊലീസ് സുപ്രണ്ട് സുനിൽ ദത്ത് പറഞ്ഞു. മഡവി മംഗളു അഥവാ ജിലാലു (35), മഡകം ദേശി (20) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു ബാർമർ തോക്ക്, മൂന്ന് പെൻ ഡ്രൈവുകൾ, ഒരു കാർഡ് റീഡർ, നാല് കണക്റ്ററുകൾ, 14 ജെലാറ്റിൻ സ്റ്റിക്കുകൾ, മൂന്ന് ഡിറ്റോണേറ്ററുകൾ, 1 ടിഫിൻ ബോക്സ്, 75 മീറ്റർ വയർ, മൂന്ന് 1.5 വി ബാറ്ററികൾ, ഒരു മൊബൈൽ ഫോൺ, നക്സൽ പുസ്‌തകങ്ങൾ എന്നിവ കണ്ടെടുത്തു. ഇവരുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ്.