മുംബൈയിൽ രണ്ട് മുൻസിപ്പാലിറ്റി ജീവനക്കാർ വൈദ്യുതാഘാതമേറ്റ് മരിച്ചു - Two Mumbai civic body workers killed
ഗ്രേറ്റർ മുംബൈയിലെ സുമൻ നഗർ പ്രദേശത്ത് പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം.
മുംബൈയിൽ രണ്ട് മുൻസിപ്പാലിറ്റി ജീവനക്കാർ വൈദ്യുതാഘാതമേറ്റ് മരിച്ചു
മുംബൈ: മുംബൈയിൽ രണ്ട് മുൻസിപ്പാലിറ്റി ജീവനക്കാർ വൈദ്യുതാഘാതമേറ്റ് മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഞായറാഴ്‌ച്ച ഗ്രേറ്റർ മുംബൈയിലെ സുമൻ നഗർ പ്രദേശത്ത് പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം. മുംബൈ സ്വദേശികളായ ഗണേഷ് ദട്ടു ഉഗ്‌ലെ (45) ,അമോൽ കാലെ (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.