ശ്രീനഗര്‍:ജമ്മുകശ്മീരിലെ രണ്ട് ഗ്രാമങ്ങള്‍ കൊവിഡ്-19 റെഡ് സോണായി പ്രഖ്യാപിച്ചു. ബന്ധിപ്പുര ജില്ലയിലെ രണ്ട് ഗ്രാമങ്ങളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തയെന്ന് ഭരണകൂടം അറിയിച്ചു. പ്രദേശത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെയാണ് നടപടി.
കശ്മീരില്‍ രണ്ട് ഗ്രാമങ്ങൾ കൂടി റെഡ് സോണായി പ്രഖ്യാപിച്ചു - കൊവിഡ്-19
ഗുണ്ഡ്-ജഹാങ്കിറിലും സമീപ ഗ്രാമത്തിലും രണ്ടു ദിവസത്തിനിടെ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേന്ദ്ര ഭരണ പ്രദേശത്തെ 20 ഓളം ഗ്രാമങ്ങള്‍ നിലിവില്‍ റെഡ് സോണാണ്.
ഗുണ്ഡ്-ജഹാങ്കിറിലും സമീപ ഗ്രാമത്തിലും രണ്ടു ദിവസത്തിനിടെ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കേന്ദ്ര ഭരണ പ്രദേശത്തെ 20 ഓളം ഗ്രാമങ്ങള്‍ റെഡ് സോണിലാണ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനും ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നടപടി സ്വീകരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ഷഹബാസ് അഹമ്മദ് മിര്‍സ അറിയിച്ചു. ഗ്രാമത്തിലെ ജനങ്ങള്‍ പുറത്ത് പോകാനൊ പുറത്തുള്ളവര്‍ക്ക് അകത്തേക്ക് വരാനോ പാടില്ല.
നപ്റോറളി, ആന്‍റി ക്യാന്‍സര്‍ മരുന്നുകള്‍ എത്തിക്കാന്‍ ഇന്ത്യന്‍ വായുസേന സജ്ജീകരണങ്ങള്‍ നടത്തിയതായും ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുകള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.