കേരളം

kerala

ETV Bharat / bharat

ഛത്തീസ്‌ഗഢിൽ പുതിയ രണ്ട് കേസുകൾ കൂടി; രോഗബാധിതർ 23 - corona indian states

ഛത്തീസ്‌ഗഢിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ള 33 പോസിറ്റീവ് കേസുകളിൽ 24 എണ്ണവും കട്ഗോറയിൽ നിന്നുമാണ്. ഇതിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 16 പേരുമായുള്ള സമ്പർക്കത്തിൽ നിന്നുമാണ് 21 പേർ രോഗബാധിതരായത്.

ഛത്തീസ്‌ഗഢ്  കൊവിഡ് ഇന്ത്യ  കട്ഗോറ കൊറോണ  രോഗബാധിതർ  കോർബ  ഇന്ന് കൊവിഡ്  ഛത്തീസ്‌ഗഢിൽ പുതിയ രണ്ട് കേസുകൾ  Chhattisgarh  raipur'korba  katgore  covid Chhattisgarh  corona indian states  new corona news
ഛത്തീസ്‌ഗഢിൽ പുതിയ രണ്ട് കേസുകൾ

By

Published : Apr 14, 2020, 8:42 PM IST

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ കോർബയിൽ ഒരു സ്‌ത്രീ ഉൾപ്പെടെ രണ്ട് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 33 ആയി. തലസ്ഥാന നഗരിയിൽ നിന്നും 200 കിലോ മീറ്റർ മാറി കട്ഗോറ പട്ടണത്തിൽ നിന്നാണ് ഇന്ന് വൈറസ് ബാധിതരെ കണ്ടെത്തിയത്. ഇതിന് പുറമെ, ഛത്തീസ്‌ഗഢിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ള 33 പോസിറ്റീവ് കേസുകളിൽ 24 എണ്ണവും കട്ഗോറയിൽ നിന്നുമാണ്. ഇതിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 16 പേരുമായുള്ള സമ്പർക്കത്തിൽ നിന്നുമാണ് 21 പേർ രോഗബാധിതരായത്. നഗരം പൂർണമായും അടച്ചുപൂട്ടി. ഇവിടെ താമസിക്കുന്നവരുടെ രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മഹാരാഷ്‌ട്രയിൽ നിന്നുമെത്തിയ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി പ്രദേശവാസികൾ പ്രാർഥനാ ചടങ്ങുകൾ സംഘടിപ്പിക്കുകയും സമൂഹ സദ്യ നടത്തുകയും ചെയ്‌തതിനാലാണ് രോഗവ്യാപനമുണ്ടായിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്ത് നിന്ന് രോഗം ഭേദമായി പത്ത് പേർ ഇതുവരെ ആശുപത്രി വിട്ടു. 23 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details