ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു
ഇതോടെ ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38 ആയി
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ജമ്മുകശ്‌മീരില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 38 ആയി. ഇന്ന് മരിച്ചവരില്‍ ഒരാള്‍ കശ്‌മീര്‍ താഴ്‌വരയിലും മറ്റൊരാള്‍ ജമ്മു സ്വദേശിയുമാണ്. ചെസ്റ്റ് ഡിസീസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഷോപിയാന്‍ ജില്ലയിലെ 70കാരനാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ന്യുമോണിയ ബാധിച്ചാണ് ഇയാള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ജമ്മുവില്‍ നിന്നുള്ള 62കാരിയാണ് മരിച്ച രണ്ടാമത്തെയാള്‍. ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇവര്‍. മെയ് 25നാണ് സ്‌ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചത്.