ലഡാക്കിൽ രണ്ട് കൊവിഡ് മരണം കൂടി - Covid deaths in Ladakh
ലഡാക്കിൽ റിപ്പോർട്ട് ചെയ്ച കൊവിഡ് മരണങ്ങളിൽ 15 എണ്ണം ലേയിലും 23 എണ്ണം കാർഗിലുമാണ് റിപ്പോർട്ട് ചെയ്തത്.
കൊവിഡ്
ശ്രീനഗർ: ലഡാക്കിൽ കൊവിഡ് ബാധിച്ച് രണ്ട് വയോധികർ കൂടി മരിച്ചു. കേന്ദ്രഭരണ പ്രദേശത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 38 ആയി. ലഡാക്കിൽ റിപ്പോർട്ട് ചെയ്ച കൊവിഡ് മരണങ്ങളിൽ 15 എണ്ണം ലേയിലും 23 എണ്ണം കാർഗിലുമാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം വരെ ലഡാക്കിൽ 3,228 വൈറസ് കേസുകൾ രേഖപ്പെടുത്തി. 2,378 പേർ കൊവിഡ് മുക്തി നേടി. നിലവിൽ 452 ലേയിലും 351 കാർഗിലിലും ചികിത്സയിലാണ്.
Last Updated : Sep 12, 2020, 3:23 PM IST