ഇൻഡോറിൽ രണ്ട് കൊവിഡ് മരണം കൂടി - ഇൻഡോർ കൊവിഡ്
50 വയസുകാരായ രണ്ട് സ്‌ത്രീകളാണ് മരിച്ചത്. ഇൻഡോറിലെ മരണസംഖ്യ 74 ആയി ഉയർന്നു.
ഇൻഡോറിൽ രണ്ട് കൊവിഡ് മരണം കൂടി
ഭോപ്പാൽ: ഇൻഡോറിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. 50 വയസുകാരായ രണ്ട് സ്‌ത്രീകളാണ് മരിച്ചത്. അവരിൽ ഒരാൾ വിളർച്ചയും, മറ്റൊരാൾ ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും കാരണം ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിലെ മരണസംഖ്യ 74 ആയി. 32 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇൻഡോറിലെ ആകെ രോഗികളുടെ എണ്ണം 1,545 ആയി. 250 പേർക്ക് രോഗം ഭേദമായി. ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത് മുതൽ ജില്ല കർശന നിയന്ത്രണത്തിലാണ്.