ചെന്നൈ: രണ്ട് കൊവിഡ് 19 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി. സംസ്ഥാന ആരോഗ്യമന്ത്രി സി.വിജയഭാസ്‌കറാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതായി
പുതുതായി രണ്ട് കൊവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതായി
രോഗബാധിതരിലൊരാളായ 64 വയസുകാരിയെ ചെന്നൈ സ്റ്റാന്‍ലീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ കാലിഫോര്‍ണിയയില്‍ നിന്നുമാണ് എത്തിയത്. മറ്റൊരാൾ 43 വയസുകാരനാണ്. ദുബൈയില്‍ നിന്നെത്തിയ ഇയാളെ തിരുനെല്‍വേലി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.