ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാർഗി കോളജിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. 22 വയസുള്ള ബിരുദ വിദ്യാർഥിയും ടെലികോളറായി ജോലി ചെയ്യുന്ന 19 വയസുകാരനുമാണ് അറസ്റ്റിലായത്. 18നും 25നും ഇടയില്‍ പ്രായമുള്ള 10 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാർഗി കോളജിലെ അതിക്രമം; രണ്ട് പേർ കൂടി അറസ്റ്റില്‍ - ഗാർഗി കോളജ് വാർത്ത
ഫെബ്രുവരി ആറിനാണ് കോളജ് ഫെസ്റ്റിന്‍റെ ഭാഗമായുള്ള ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലേക്ക് അതിക്രമിച്ച് കയറി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത്
ഗാർഗി കോളജിലെ അതിക്രമം; രണ്ട് പേർ കൂടി അറസ്റ്റില്‍
ഫെബ്രുവരി ആറിനാണ് ഒരു കൂട്ടം യുവാക്കൾ ഗാർഗി കോളജിലെ ഫെസ്റ്റിന്‍റെ ഭാഗമായുള്ള ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലേക്ക് അതിക്രമിച്ച് കയറി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത്. സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികൾ തങ്ങൾ അനുഭവിച്ച ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
Last Updated : Feb 15, 2020, 11:38 AM IST