ന്യൂഡൽഹി: ഡൽഹിയിലെ സാഗർപൂരിൽ വീടിന് തീപിടിച്ച് രണ്ട് ആൺകുട്ടികൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.44 ഓടെയാണ് സംഭവം. പി ബ്ലോക്കിലെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുട്ടികൾ മുകളിലെ നിലയിലെ റബ്ബർ ഗോഡൗണായി ഉപയോഗിച്ചിരുന്ന മുറിക്കുള്ളിൽ കുടുങ്ങുകയായിരുന്നു.
ഡല്‍ഹിയില്‍ തീപിടിത്തം; രണ്ട് കുട്ടികൾ മരിച്ചു - തീപിടിത്തം
റബ്ബർ ഗോഡൗണായി ഉപയോഗിച്ചിരുന്ന മുറിക്കുള്ളിൽ കുട്ടികള്‍ കുടുങ്ങുകയായിരുന്നു
തീപിടിത്തം
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ എത്തി കുട്ടികളെ പുറത്തെടുത്തു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
Last Updated : Dec 19, 2020, 7:12 AM IST