കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ രണ്ട് യുവാക്കള്‍ക്ക് അജ്ഞാതസംഘത്തിന്‍റെ കുത്തേറ്റു - ഡല്‍ഹി ക്രൈം ന്യൂസ്

വയറിലും തുടയിലും കുത്തേറ്റ യുവാക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്.

Men stabbed in Delhi  Adarsh Nagar area  Men stabbed in Adarsh Nagar  Delhi Crime news  ഡല്‍ഹിയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു  ഡല്‍ഹി  ഡല്‍ഹി ക്രൈം ന്യൂസ്  ക്രൈം ന്യൂസ്
ഡല്‍ഹിയില്‍ രണ്ട് യുവാക്കള്‍ക്ക് അജ്ഞാതസംഘത്തിന്‍റെ കുത്തേറ്റു

By

Published : Nov 17, 2020, 7:13 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് യുവാക്കള്‍ക്ക് അജ്ഞാതസംഘത്തിന്‍റെ കുത്തേറ്റു. തിരക്കേറിയ ആദര്‍ശ് നഗറില്‍ പകല്‍ സമയത്താണ് ആളുകളുടെ കണ്‍മുന്നില്‍ വച്ച് യുവാക്കള്‍ക്ക് കുത്തേറ്റത്. പത്തൊമ്പതുകാരനായ ശിവമിനും സുഹൃത്ത് മോഹിതിനുമാണ് കുത്തേറ്റത്. വയറിലും തുടയിലും കുത്തേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വാക്കേറ്റത്തിനൊടുവിലാണ് ആക്രമണമെന്ന് പറയപ്പെടുന്നു. ആക്രമണത്തിനൊടുവില്‍ സംഘം രക്ഷപ്പെട്ടു. ആസാദ്‌പൂര്‍ സ്വദേശികളായ യുവാക്കളെ ബാബു ജഗ്‌ജീവന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ്.

ഡല്‍ഹിയില്‍ രണ്ട് യുവാക്കള്‍ക്ക് അജ്ഞാതസംഘത്തിന്‍റെ കുത്തേറ്റു

ABOUT THE AUTHOR

...view details