ഹിസാറിൽ ബൈക്ക് ട്രക്കിൽ ഇടിച്ച് രണ്ടു പേർ മരിച്ചു - ബൈക്ക് അപകടം
ട്രക്ക് ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
![ഹിസാറിൽ ബൈക്ക് ട്രക്കിൽ ഇടിച്ച് രണ്ടു പേർ മരിച്ചു two men killed as bike crashes ഹിസാറിൽ ബൈക്ക് ട്രക്കിൽ ഇടിച്ച് രണ്ടു പേർ മരിച്ചു bike crashes in hisar bike crashes death ബൈക്ക് അപകടം ട്രക്ക് അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8948267-1005-8948267-1601120591950.jpg)
bike crashes
ഛണ്ഡീഗഡ് : ചരക്കുമായി വന്ന ട്രക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. രാജ്‌പുര ഗ്രാമത്തിൽ താമസിക്കുന്ന സന്ദീപ് (29), രാജേഷ് (22) എന്നിവരാണ് മരിച്ചത്. ഗുജ്ജർബാര ഗ്രാമത്തിൽ നിന്ന് 40 കിലോമീറ്റർ മാറി ഹൻസി- സിസായി റോഡിൽ വച്ചാണ് അപകടം നടക്കുന്നത്. ഇരുവരും രാജ്‌പുരയിലേക്ക് പോകുകയായിരുന്നു. അജ്ഞാതനായ ട്രക്ക് ഡ്രൈവർക്കെതിരെ പൊലിസ് കേസ് രജിസ്‌റ്റർ ചെയ്‌തു.