കടുവകളെ കൊന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍ - ആനമലൈ കടുവ സങ്കേതം
ആനമലൈ കടുവ സങ്കേതത്തിലെ കടുവകളെയാണ് കൊന്നത്.ഏപ്രില്‍ 10 നാണ് സംഭവം നടന്നത്.
ആനമലൈ കടുവ സങ്കേതത്തിലെ കടുവകള്‍ കൊന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍
ചെന്നൈ:തമിഴ് നാട് ആനമലൈ കടുവ സങ്കേതത്തിലെ കടുവകള്‍ക്ക് വിഷം നല്‍കി കൊന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. ഏപ്രില്‍ 10 നാണ് സംഭവം. പോസ്റ്റുമോർട്ടം റിപ്പോർടിലാണ് വിഷം ഉള്ളില്‍ ചെന്നതാണ് കടുവകളുടെ മരണകാരണമെന്ന് കണ്ടെത്തിയത്.പ്രതികള്‍ കുറ്റം സമ്മതിച്ചതായി വനം വകുപ്പ് അറിയിച്ചു. സംഘത്തിലുള്ള ബാക്കി രണ്ട് പേര്‍ക്കുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.