യുപിയിൽ ഒരു കുടുംബത്തിലെ രണ്ട് പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു - Farrukhabad
മൊറാദാബാദ്- ഫാറൂഖാബാദ് ഹൈവേയിൽ തിങ്കളാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ലഖ്‌നൗ:മൊറാദാബാദ്- ഫാറൂഖാബാദ് ഹൈവേയിൽ തിങ്കളാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇമ്രാൻ (22), അമ്മ ഷെഹ്നാസ് (55) എന്നിവരാണ് മരിച്ചതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (റൂറൽ) സിദ്ധാർഥ് വർമ്മ പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അമിത വേഗതയിൽ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇമ്രാന്‍റെ സഹോദരിക്ക് ഗുരുതര പരിക്കേറ്റതായും ചന്ദൗസിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തെന്ന് വർമ്മ കൂട്ടിച്ചേർത്തു.