കേരളം

kerala

ETV Bharat / bharat

മംഗാപേട്ട് വനത്തിലെ പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു - മാവോയിസ്റ്റ് ഏറ്റുമുട്ടൽ

സേനയുടെ തെരച്ചിൽ പ്രവർത്തനം ഇപ്പോഴും വനമേഖലയിൽ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

maoist encounter  telangana maoist  maoist  മാവോയിസ്റ്റ്  മാവോയിസ്റ്റ് ഏറ്റുമുട്ടൽ  തെലങ്കാന മാവോയിസ്റ്റ്
മംഗാപേട്ട് വനത്തിലെ പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

By

Published : Oct 19, 2020, 1:53 PM IST

ഹൈദരാബാദ്:മംഗപേട്ട മണ്ഡലത്തിലെ നരസിംഹസാഗറിലെ വനമേഖലയിൽ ഞായറാഴ്‌ച നടന്ന പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സേനയുടെ തെരച്ചിൽ ഇപ്പോഴും വനമേഖലയിൽ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് സംഭവം സ്ഥിരീകരിച്ച എസ്‌പി സംഗ്രാം സിംഗ് ജി പാട്ടീൽ പറഞ്ഞു.

സമീപ മാസങ്ങളിൽ ഇത് അഞ്ചാമത്തെ ഏറ്റുമുട്ടലാണ്. തെലങ്കാന-ഛത്തീസ്‌ഗഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന വനമേഖലയിൽ ഈ സംഘർഷങ്ങൾ അവസ്ഥ രൂക്ഷമാക്കി. ഒക്ടോബർ 10ന് ഇതേ ജില്ലയിലെ വെങ്കടപുരത്തെ ബോധപുരം ഗ്രാമത്തിൽ ടിആർഎസ് പാർട്ടി പ്രവർത്തകനായ 48കാരൻ എം ഭീമേശ്വര റാവുവിനെ മാവോയിസ്റ്റുകൾ കുത്തിക്കൊലപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details