ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ കരസേനയുടെ വെടിമരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
കശ്മീരില്‍ കരസേന വെടിമരുന്ന് ശാലയില്‍ സ്ഫോടനം; രണ്ട് മരണം - കരസേനയുടെ വെടിമരുന്ന് ശാല
തെക്കൻ കശ്മീർ ജില്ലയിലെ ഖുന്ദ്രുവിലാണ് തിങ്കളാഴ്ച ഉച്ചയോടെ സ്‌ഫോടനം നടന്നത്. പഹ്ലൂ നിവാസിയായ ഫയാസ് അഹമ്മദ് ഭട്ട്, ജില്ലയിലെ ഉത്തർസൂ മൈഡ്‌ഫാൽ പ്രദേശങ്ങളിൽ താമസിക്കുന്ന ഗുൽസാർ അഹ്മദ് ഖാൻ എന്നിവരാണ് മരിച്ചത്.
കശ്മീരില്‍ കരസേന വെടിമരുന്ന് ശാലയില്‍ സ്ഫോടനം; രണ്ട് പേര്‍ മരിച്ചു
തെക്കൻ കശ്മീർ ജില്ലയിലെ ഖുന്ദ്രുവിലാണ് തിങ്കളാഴ്ച ഉച്ചയോടെ സ്‌ഫോടനം നടന്നത്. പഹ്ലൂ നിവാസിയായ ഫയാസ് അഹമ്മദ് ഭട്ട്, ജില്ലയിലെ ഉത്തർസൂ മൈഡ്‌ഫാൽ പ്രദേശങ്ങളിൽ താമസിക്കുന്ന ഗുൽസാർ അഹ്മദ് ഖാൻ എന്നിവരാണ് മരിച്ചത്. ഫിദ ഹുസൈൻ, ഷബീർ അഹമ്മദ് എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കശ്മീർ താഴ്‌വരയിലെ ഏറ്റവും വലിയ വെടിമരുന്ന് ശാലകളിലൊന്നാണ് ഖുണ്ട്രു. 2007ൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് നിരവധി പേർ മരിച്ചിരുന്നു.