ഒഡിഷയില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് ഗുരുതര പരിക്ക് - ഒരാള്‍ക്ക് ഗുരുതരമായി പരിക്ക്
സമ്പല്‍പൂര്‍ ജില്ലയിലെ ബദ്ഹബഹല്‍ വനപ്രദേശത്തിന് സമീപം താല്‍ ഗ്രാമത്തിലാണ് സംഭവം. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ അഞ്ചു പേരെയാണ് കരടി ആക്രമിച്ചത്
![ഒഡിഷയില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് ഗുരുതര പരിക്ക് bear attack in Odisha Bear attack Sambalpur Badbahal forest range ഒഡിഷയില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു ഒരാള്‍ക്ക് ഗുരുതരമായി പരിക്ക് ഒഡിഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7621726-718-7621726-1592207240964.jpg)
ഭുവനേശ്വര്‍: ഒഡിഷയില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമ്പല്‍പൂര്‍ ജില്ലയിലെ ബദ്ഹബഹല്‍ വനപ്രദേശത്തിന് സമീപം താല്‍ ഗ്രാമത്തിലാണ് സംഭവം. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയവരെയാണ് കരടി ആക്രമിച്ചത്. തേന്‍ തേടിയെത്തിയ കരടിയാണ് അഞ്ച് പേരെ ആക്രമിച്ചത്. അമ്പത്തഞ്ചുകാരനായ ചേരു മുണ്ഡ,നാല്‍പത്തഞ്ചുകാരനായ കൃഷ്‌ണ മുണ്ഡ എന്നിവരാണ് മരിച്ചത്. കരടിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ശേഷിക്കുന്ന രണ്ട് പേര്‍ മരത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പരിക്കേറ്റ കരടിയും മരണപ്പെട്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റയാളെ വനം വകുപ്പ് അധികൃതര്‍ റായ്റാക്കോല്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍റ് റിസര്‍ച്ചിലേക്ക് മാറ്റി.