ഹിമാചലില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു - ഹിമാചല്‍ പ്രദേശ്
മണ്ണിടിച്ചിലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഹരിയാന സ്വദേശി വിജേന്ദ്ര കുമാറും യാങ്പ സ്വദേശി സഞ്ചയ് നേഗിയുമാണ് മരിച്ചത് .
ഷിംല:ഹിമാചലിലെ കിന്നോറില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഹരിയാന സ്വദേശി വിജേന്ദ്ര കുമാറും യാങ്പ സ്വദേശി സഞ്ചയ് നേഗിയുമാണ് മരിച്ചത് . പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മണ്ണിടിച്ചലുണ്ടായതിനെ തുടര്‍ന്ന് പാറക്കല്ലിടിച്ചാണ് ഇവര്‍ മരിച്ചത്. സംഭവസമയം ഇവര്‍ ഉറങ്ങുകയായിരുന്നു. സംഭവം നടന്ന ഉടനെത്തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.