ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ മണല്‍ മാഫിയകൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഗ്യാനേന്ദ്ര സിങ് ചൗഹാൻ (40), ഗുൽറസ് (45) എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ദീപക് സിങ് എന്നയാൾക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കാൺപൂരില്‍ മണല്‍ മാഫിയകൾ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു - കാൺപൂര്‍
സംഭവവുമായി ബന്ധപ്പെട്ട അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കാൺപൂരില്‍ മണല്‍ മാഫിയകൾ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
മനോജ് ചൗഹാൻ, സൈദ ഖാൻ എന്നിവര്‍ ചേര്‍ന്ന് മണൽ ഖനികൾ പാട്ടത്തിന് എടുത്ത് ബിസിനസ് ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് പണത്തിന്‍റെയും ഖനിയുടെ ഉടമസ്ഥതയുടെയും പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്‌ടർ ജനറൽ മോഹിത് അഗർവാൾ അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ച് ജില്ലാ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി.