ശ്രീനഗറില്‍ രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍ - Srinagar Police
റിപ്പബ്ലിക് ദിനത്തില്‍ ദേശീയ തലസ്ഥാനത്ത് ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്‌തത്
ശ്രീനഗറില്‍ രണ്ട് ഭീകരവാദുകൾ അറസ്റ്റില്‍
ശ്രീനഗര്‍ : ജെയ്‌ഷെ ഇ മുഹമ്മദ് സംഘടനയിലെ അംഗങ്ങളായ രണ്ട് ഭീകരവാദികളെ ശ്രീനഗര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ തലസ്ഥാനത്ത് ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ രണ്ട് പേര്‍ക്കും ജമ്മു കശ്‌മീരില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ പങ്കുള്ളതായാണ് റിപ്പോര്‍ട്.