ശ്രീനഗർ: ജമ്മു കശ്‌മീരിലെ ട്രാൽ പ്രദേശത്ത് നിന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ രണ്ട് സഹായികൾ പൊലീസ് പിടിയിൽ. അമീരാബാദ് ട്രാൽ സ്വദേശിയായ റിയാസ് അഹ്മദ് ഭട്ട്, അരിപാൽ ട്രാൽ സ്വദേശിയായ മുഹമ്മദ് ഉമർ തന്ത്രി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അവന്തിപോറ പൊലീസ്, 42 രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ റിസർവ് പൊലീസ് സേന 180 ബറ്റാലിയൻ എന്നിവരുടെ സംയുക്ത ടീമാണ് ഇരുവരെയും പിടികൂടിയത്.
ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ സഹായികൾ പൊലീസ് പിടിയിൽ - ജമ്മു കശ്‌മീർ പൊലീസ്
അമീരാബാദ് ട്രാൽ സ്വദേശിയായ റിയാസ് അഹ്മദ് ഭട്ട്, അരിപാൽ ട്രാൽ സ്വദേശിയായ മുഹമ്മദ് ഉമർ തന്ത്രി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ സഹായികൾ പൊലീസ് പിടിയിൽ
ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾക്ക് ഷെൽട്ടർ അടക്കമുള്ള സഹായങ്ങൾ നൽകിയെന്നും തീവ്രവാദികളുടെ ആയുധങ്ങളും വെടിമരുന്നും അവന്തിപോറ പ്രദേശത്തേക്ക് കടത്തുന്നതിൽ ഇരുവരും പങ്കാളികളാണെന്നും ജമ്മു കശ്‌മീർ പൊലീസ് പറഞ്ഞു. ട്രാൽ പ്രദേശത്ത് നിന്ന് സ്‌ഫോടകവസ്‌തുക്കൾ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. പ്രധാന വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.