ജമ്മു കശ്‌മീരിൽ രണ്ട് ജയ്ഷ്- ഇ- മുഹമ്മദ് ഭീകരരെ വധിച്ചു - Budgam Police
പ്രദേശത്ത് ഇന്നലെ തീവ്രവാദികളും സൈന്യവുമായി തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നും തുടരുകയായിരുന്നു. ഒരു ഭീകരനെ കൂടി കണ്ടെത്താനുണ്ടെന്നും തിരച്ചിൽ നടത്തുകയാണെന്നും സൈന്യം അറിയിച്ചു.
ജമ്മു കശ്‌മീർ: ബുഡ്‌ഗാം ജില്ലയിൽ ഇന്ന് സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജയ്ഷ്- ഇ- മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇന്നലെ തീവ്രവാദികളും സൈന്യവുമായി തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നും തുടരുകയായിരുന്നു. ഒരു ഭീകരനെ കൂടി കണ്ടെത്താനുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ശ്രീനഗർ പൊലീസ്, ബഡ്‌ഗാം പൊലീസ്, കരസേനയുടെ 50 രാഷ്ട്രീയ റൈഫിൾസ് എന്നിവയുടെ സംയുക്ത സംഘത്തിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഈ ആഴ്‌ചയിലെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇന്നലയും സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.