ലഖ്‌നൗ: ജയിലില്‍ കൊലക്കേസ് പ്രതികളായ രണ്ട് പേര്‍ പിസ്റ്റളും പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ വിവാദമാകുന്നു. ഉന്നാവോ ജയിലില്‍ നിന്നാണ് കൊലക്കേസ് പ്രതികളായ രണ്ട് പേര്‍ പിസ്റ്റളും പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ പുറത്തുവന്നത്. വ്യത്യസ്ത കൊലക്കേസുകളില്‍ പ്രതികളായ ഗൗരവ് പ്രതാപ് സിങ്ങും അംരിശ് രാവത്തും തോക്കുകളേന്തി നില്‍ക്കുന്ന വീഡിയോയാണ് വിവാദമായിരിക്കുന്നത്.
കൊലക്കേസ് പ്രതികൾ പിസ്റ്റൾ പിടിച്ച് ജയിലില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ വിവാദമാകുന്നു - പിസ്റ്റൾ
എന്നാല്‍ ഇത് യഥാര്‍ഥ തോക്കുകള്‍ അല്ലെന്നും കളിമണ്ണിലുണ്ടാക്കിയ തോക്കാണെന്നുമാണ് ജയിലധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ജയിലധികൃതരുടെ വിശദീകരണം കൂടുതല്‍ വിവാദത്തിനിടയാക്കി.
ജയിലില്‍ കൊലക്കേസ് പ്രതികൾ പിസ്റ്റൾ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ വിവാദമാകുന്നു
എന്നാല്‍ ഇത് യഥാര്‍ഥ തോക്കുകള്‍ അല്ലെന്നും കളിമണ്ണിലുണ്ടാക്കിയ തോക്കാണെന്നുമാണ് ജയിലധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ജയിലധികൃതരുടെ വിശദീകരണം കൂടുതല്‍ വിവാദത്തിനിടയാക്കി. അതേസമയം മൊബൈല്‍ ഫോണുകള്‍ ജയിലിനുള്ളില്‍ ലഭ്യമായിരുന്നുവെന്നത് ജയിലധികൃതര്‍ നിഷേധിച്ചിട്ടില്ല. ജയിലധികൃതരും സംഭവത്തില്‍ പങ്കാളികളാണെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.